Heating Effect of Electric Current
- Pratheesh Puthusseri
- Jun 16, 2019
- 1 min read
Updated: Apr 21, 2020
ഇത് ടെക്സ്റ്റ് ബുക്കിലെ contentന് മാറ്റം വരുത്തിയതല്ല .......ക്രമീകരണത്തില്‍ ചെറിയ മാറ്റം വരുത്തിയതാണ്.എന്തെങ്കിലും മെച്ചമുണ്ടാകുമോ എന്നറിയില്ല.......







വൈദ്യുതി കടത്തി വിടുമ്പോൾ നിക്രോം കമ്പി ചൂടായി ചുവക്കുന്നു
.താപോർജ്ജം ഉത്പാദിപ്പിക്കപ്പെടുന്നു.
ഊര്‍ജ്ജസംരക്ഷണ നിയമപ്രകാരം ഊർജത്തെ നിർമ്മിക്കാനോ നശിപ്പിക്കാനോ കഴിയില്ല .എങ്കിൽ ഏത് ഊർജ്ജമാണ് ഇവിടെ താപോർജ്ജമായി മാറിയത് ?
വൈദ്യുതോർജ്ജമാണ് താപോർജ്ജമായി മാറ്റപ്പെട്ടത്.
നമുക്ക് ഇതൊന്ന് വിശകലനം ചെയ്യാം.
നിശ്ചിത സമയം കൊണ്ട് ഒഴുകുന്ന ചാർജ്ജിന്റെ അളവാണ് കറണ്ട് എന്ന് നമുക്കറിയാം. (I=Q/t).
എങ്കിൽ V പൊട്ടൻഷ്യൽ വ്യത്യാസത്തിലൂടെ Q കൂളോം ചാർജിനെ ചലിപ്പിക്കാന്‍ ചെയ്യേണ്ട പ്രവൃത്തി W=VQജൂള്‍ ആയിരിക്കും. (വിശദീകരണം)(Click Here for details)
അതിനാൽ ബാറ്ററി VQ ഊർജ്ജം നൽകിക്കൊണ്ടിരിക്കണം t സമയത്തേക്ക്.......
അതുകൊണ്ട് ബാറ്ററി നൽകുന്ന ഇൻപുട്ട് പവർ P=VQ/t ആയിരിക്കും.
(പവര്‍=ഊര്‍ജ്ജം/സമയം).
ഇത് P=VI എന്നെഴുതാം. (Q/t=I)
t സമയത്തേക്ക് സെർക്കീട്ടിലേക്ക് ബാറ്ററി നൽകിയ ഊർജ്ജം P×tആയിരിക്കും.(ഊര്‍ജ്ജം=പവര്‍ x സമയം)
ഊർജ്ജം= P×t=VIt.
ഈ ഊർജ്ജം തന്നെയായിരിക്കും പ്രതിരോധം ഉള്‍പ്പെടുത്തിയ സെര്‍ക്കീട്ടില്‍ താപോർജ്ജം ആക്കി മാറ്റപ്പെട്ടിരിക്കുന്നത്.
അതിനാല്‍ താപം H=VIt.
ഇവിടെ നമ്മൾ ഓം നിയമം ഉപയോഗിച്ചാൽ
H=I2 Rt എന്ന് ലഭിക്കും.

Commentaires