Speed of Earth
- Pratheesh Puthusseri
- Oct 14, 2018
- 1 min read
ചോദ്യം--ഭൂമിയുടെ സ്പീഡ് സയന്‍സ് ടെക്സ്റ്റ് ബുക്കിലും സോഷ്യല്‍ സയന്‍സ് ടെക്സ്റ്റ് ബുക്കിലും വ്യത്യസ്തമായി കാണുന്നു.ഇതില്‍ ഏതാണ് ശരി?

കെപ്ലറുടെ നിയമത്തില്‍ ഇങ്ങനെ പറയുന്നു. on its orbit, a planet will sweep equal areas in equal amounts of time. ഇതിനര്‍ത്ഥം ഭൂമി സൂര്യനോട് അടുത്ത് വരുന്ന സന്ദര്‍ഭങ്ങളില്‍ അത് കൂടുതല്‍ വേഗതയില്‍ സഞ്ചരിക്കുന്നു.എന്നു വച്ചാല്‍ ഭൂമിക്ക് എപ്പോഴും ഒരേ സ്പീഡ് അല്ല. അതിനാല്‍ ഒരു പ്രത്യേക സംഖ്യ പറയുന്നതില്‍ വലിയ കാര്യമില്ല.,വേണമെങ്കില്‍ ആവറേജ് സ്പീഡ് പറയാം.(ആസ്ട്രോണമിക്കല്‍ ഒബ്ജക്റ്റുകളുടെ കാര്യത്തില്‍ കൃത്യമായ വിലകള്‍ പറയാന്‍ എപ്പോഴും ബുദ്ധിമുട്ടാണ്.ഏകദേശം ഇത്ര എന്ന് മാത്രമേ പറയാന്‍ കഴിയുകയുള്ളൂ.കൃത്യമായ വിലകള്‍ പറയണം എന്ന് നമുക്ക് വാശി പിടിക്കാന്‍ പറ്റില്ല.ഇത് നക്ഷത്രങ്ങളിലേക്കുള്ള ദൂരമായാലും ഭൂമിയുടെ സ്പീഡ് ആയാലും പ്രപഞ്ചത്തിന്റെ പ്രായമായാലും ഏകദേശം ഇത്ര എന്ന് മാത്രമേ പറയാന്‍ പറ്റുകയുള്ളൂ...) അപ്പോള്‍ ഭൂമിയുടെ സ്പീഡ് എത്രയാണെന്ന് പറയണം?
നമുക്ക് കണക്ക് കൂട്ടി നോക്കാം..
speed = distance/ time സൂര്യനു ചുറ്റും സഞ്ചരിക്കാന്‍ ഭൂമിക്ക് ഒരു വര്‍ഷം വേണം.ഇനി നമുക്ക് ഭൂമി സൂര്യനു ചുറ്റും സഞ്ചരിക്കുന്ന ദൂരം കാണണം.ഇതിന് ഭൂമിയുടെ orbit നമുക്ക് circular ആയി എടുക്കാം. (ellipse ആണെങ്കിലും). അതിനാല്‍ സഞ്ചരിക്കുന്ന ദൂരം ഈ വൃത്ത പാതയുടെ circumference ആയിരിക്കും.( 2×π×radius.) ഭൂമിയില്‍ നിന്ന് സൂര്യനിലേക്കുള്ള ആവറേജ് ദൂരം 149,600,000 km. ആണ്.(ഇതാണ് 1 astronomical unit, 1 A.U) അതിനാല്‍ ഒരു വര്‍ഷത്തില്‍ ഭൂമി സൂര്യനു ചുറ്റും 2×π×(149,600,000 km)ദൂരം സഞ്ചരിക്കുന്നു. സ്പീഡ് = 2×π×(149,600,000 km)/(1 year) 1year=365.25 days 1day=24 hours അതിനാല്‍ സ്പീഡ് = 107,000 km/h ഇനി മറ്റൊരു ഉത്തരം കണ്ടാല്‍ തര്‍ക്കിക്കാന്‍ പോകണ്ട. കണക്ക് കൂട്ടാന്‍ അവര്‍ എടുത്ത വിലകള്‍ക്ക് അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകുമല്ലോ?
Commentaires