top of page

Using Avogadro--- by Pratheesh P

  • Writer: Pratheesh Puthusseri
    Pratheesh Puthusseri
  • Oct 14, 2018
  • 1 min read

Avogadro ഒരു free open source molecular editor ആണ്.ഒരു നല്ല visualisation tool....! ഈ software നമ്മുടെ school ubuntu വില്‍ ഉണ്ട്.ഇത് ഉപയോഗിച്ച് ഒരു water molecule വരയ്ക്കുന്നതെങ്ങിനെ എന്ന് നോക്കാം. Avogadro തുറന്നാല്‍ താഴെ കാണുന്ന രീതിയില്‍ ഒരു window കാണാം.



ഇവിടെ Element ന്റെ നേരെ carbon എന്ന് കാണാം.നമ്മള്‍ ഇത് മാറ്റാന്‍ പോവുകയാണ്.

Element ന്റെ നേരെ carbon എന്ന് കാണുന്നിടത്ത് ക്ലിക്ക് ചെയ്യുക.


അവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന optionsല്‍ നിന്ന് other ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ഒരു periodic table പ്രത്യക്ഷപ്പെടുന്നു.



ഇതില്‍ നമുക്ക് ആവശ്യമായ Element സെലക്ട് ചെയ്ത് അതിനെ വരയ്ക്കാം.വരയ്‍ക്കേണ്ടത് കറുത്ത backgroundല്‍ ആണ്.

അതിന് മുമ്പ് ഒരു കാര്യം സൂചിപ്പിക്കാനുണ്ട്.നമുക്ക് periodic table കുറച്ച് നീക്കി വയ്ക്കാം.



ഇപ്പോള്‍ അടിയില്‍ എന്തു കാണുന്നു.?Adjust Hydrogensഎന്ന് കാണുന്നില്ലേ?


ഇവിടെ ഒരു tick mark കാണാം. Tick mark ഉണ്ടെങ്കില്‍ ഒരു പ്രയോജനമുണ്ട്. നമ്മള്‍ ഓക്സിജന്‍ വരച്ചാല്‍ രണ്ട് ഹൈഡ്രജനെ adjust ചെയ്‍ത് Avogadro നമുക്ക് water molecule

വരച്ച് തരും.(കാര്‍ബണ്‍ വരച്ചാല്‍ ഹൈഡ്രജനുകള്‍ കൂട്ടിച്ചേര്‍ത്ത് മീഥേന്‍ ആക്കിത്തരും.നൈട്രജന്‍ വരച്ചാല്‍ അമോണിയ ആക്കിത്തരും.)

പക്ഷേ നമുക്ക് അങ്ങിനെ വേണ്ടെങ്കില്‍ tick mark ഒഴിവാക്കണം.അപ്പോള്‍ നാം വരയ്‍ക്കുന്ന ആറ്റങ്ങളേ വരൂ..അവയെ വേണ്ടത് പോലെ കൂട്ടിച്ചേര്‍ത്ത് നമുക്കാവശ്യമുള്ള തന്മാത്രകള്‍ ഉണ്ടാക്കാം.

നമുക്ക് ജലതന്മാത്രയാണ് വരയ്‍ക്കേണ്ടത്.tick mark അവിടെ നില്‍ക്കട്ടെ.ആദ്യം നമ്മള്‍ periodic table ലെ ഓക്സിജന്‍ ക്ലിക്ക് ചെയ്യുന്നു.


ഓക്സിജന്‍ select ആയി നില്‍ക്കുന്നത് കാണാം.



ഇനി നമ്മള്‍ കറുത്ത background ല്‍ ക്ലിക്ക് ചെയ്‍താല്‍ ഓക്സിജന്‍ വരും....കൂടെ രണ്ട് ഹൈഡ്രജനുകളുമുണ്ടാകും.


ഈ water molecule നെ നമുക്ക് pngആയോ pdfആയോ exportചെയ്‍ത് ഉപയോഗിക്കാം.


Class room ല്‍ നേരിട്ട് കാണിക്കുമ്പോള്‍ നമുക്ക് തന്മാത്രകളെ കറക്കി എല്ലാ ഭാഗവും കാണിക്കാം.ഇതിന് Navigation Toolഉപയോഗിക്കാം.


ദാ ടൂള്‍ കാണുന്നില്ലേ?




ഈ ടൂളില്‍ ക്ലിക്ക് ചെയ്യുക.അതിനു ശേഷം moleculeനെ എങ്ങോട്ടാണോ ചലിപ്പിക്കേണ്ടത് ആ ദിശയിലോട്ട് മൗസ് ക്ലിക്ക് ചെയ്ത് പിടിച്ച് drag ചെയ്യുക.


ഇങ്ങനെ moleculesനെ നമുക്ക് വേണ്ടത് പോലെ rotateചെയ്യാം.


തനിയെ rotate ചെയ്യണമെങ്കിലോ?

Auto Rotation Tool ക്ലിക്ക് ചെയ്യുക.



ഇനി കറക്കേണ്ട ദിശയില്‍ ഒരു വര വരച്ചാല്‍ മതി.(വരയ്ക്കേണ്ടത് കറുത്ത backgroundല്‍ ആണേ..)


അവിടെ ഒരു ചുവന്ന വര വരും.ആ ദിശയില്‍ molecuesതനിയെ ചലിക്കും.



(ഇത് തുടക്കക്കാര്‍ക്ക് മാത്രം വേണ്ടിയാണ്.)Pratheeshputhusseri@gmail.com

Whatsapp-7907331386)

 
 
 

Commentaires


Post: Blog2_Post

9895595200

  • Facebook
  • Twitter
  • LinkedIn

©2018 by Physics Classroom. Proudly created with Wix.com

bottom of page