top of page

എക്സൈറ്ററുകള്‍

  • Writer: Pratheesh Puthusseri
    Pratheesh Puthusseri
  • Oct 14, 2018
  • 1 min read

ചോദ്യം- പവര്‍ ജനറേറ്ററുകളുടെ ഫീല്‍ഡ് സ്ട്രക്ചറിന് ആവശ്യമായ DC നല്‍കാനാണ് എക്സൈറ്ററുകള്‍ ഉപയോഗിക്കുന്നത്.ഇത് ഘടിപ്പിക്കുമ്പോള്‍ ബ്രഷ് വേണ്ടി വരുമോ ?

എക്സൈറ്ററുകള്‍ പലതരമുണ്ട് .അവയെ പല രീതിയില്‍ വര്‍ഗ്ഗീകരിക്കാം.പത്തോ ഇരുപതോ തരമൊന്നുമല്ല എക്സൈറ്ററുകള്‍ ഉള്ളത്.അതിനാല്‍ ചുരുക്കി ഒന്നു പറയുന്നു.(പിന്നെ അതില്‍ കടിച്ചു തൂങ്ങി ചോദ്യം ചെയ്യാന്‍ വരരുതേ....)ഒരു ഐഡിയ കിട്ടാന്‍ ആവശ്യമായത് മാത്രം പറയുന്നു. തല്‍ക്കാലം നമുക്ക് എക്സൈറ്ററുകളെ മൂന്നായി തിരിക്കാം. 1.DC excitation systems 2. AC excitation systems 3.Static excitation systems പഴയ കാലത്ത് DC ജനറേറ്ററുകളായിരുന്നു എക്സൈറ്ററുകളായി ഉപയോഗിച്ചിരുന്നത്.പിന്നീട് അതിലൊക്കെ ഒരു പാട് മാറ്റങ്ങള്‍ വന്നു. AC excitation systemsഉപയോഗിക്കാന്‍ തുടങ്ങി. ഇതില്‍ എക്സൈറ്റര്‍ ഘടിപ്പിച്ചിരിക്കുന്നത് മിക്കവാറും ജനറേറ്ററിന്റെ ഷാഫ്റ്റില്‍ തന്നെയായിരിക്കും.ഇതില്‍ തന്നെ പല തരമുണ്ട്.അത് രണ്ടാക്കി തിരിക്കാം. 1.Stationary rectifier systems:2.Rotating rectifier systems (ഉണ്ടാകുന്ന AC യെ DC ആക്കേണ്ടതുണ്ട്.ഇതിന് rectifier circuit വേണം.) ജനറേറ്റര്‍ ഷാഫ്റ്റില്‍ തന്നെ ഘടിപ്പിച്ചിരിക്കുന്ന എക്സൈറ്ററിന്റെ ഫീല്‍ഡ് കാന്തം കറങ്ങിയേക്കാം അല്ലെങ്കില്‍ ആര്‍മേച്ചര്‍.......ആര്‍മേച്ചര്‍ ആണ് കറങ്ങുന്നതെങ്കില്‍ അതേ ഷാഫ്റ്റില്‍ ഉള്ള ഫീല്‍ഡ് സ്ട്രക്ചറിന് ബ്രഷ് ഇല്ലാതെ വൈദ്യുതി നല്‍കാം. rectifier circuit ലൂടെ...പക്ഷേ circuitഉം കറങ്ങേണ്ടി വരും.എന്നാല്‍ കാന്തമാണ് കറങ്ങുന്നതെങ്കില്‍ ആര്‍മേച്ചറില്‍ നിന്ന് ബ്രഷ് വഴി കണക്ഷന്‍ വേണ്ടി വരും.കാരണം കാന്തമായിരിക്കുമല്ലോ ഷാഫ്റ്റില്‍ ഉണ്ടാവുക.ഈ രണ്ടിനും അതിന്റേതായ മെച്ചങ്ങളും പരിമിതികളുമുണ്ട്.Rotating rectifier systemsനെ brushless excitation systems എന്ന് പറയാറുണ്ട്. Static excitation system ആകുമ്പോള്‍ ജനറേറ്ററില്‍ നിന്ന് തന്നെ ഫീല്‍ഡ് സ്ട്രക്ചറിന് വൈദ്യുതി നല്‍കാന്‍ പറ്റുന്നു. ഈ പറഞ്ഞതിലൊക്കെ rectifiers അടങ്ങുന്ന വലിയ ഒരു control system ഉണ്ടാകും.ഇനിയും പറഞ്ഞാല്‍ ഈ പോസ്റ്റ് ഒരു സ്ഥലം മുടക്കിയായി മാറും. അതിനാല്‍ നിര്‍ത്തുന്നു.--------------Pratheesh P,

pratheeshputhusseri@gmail.com

 
 
 

Comments


Post: Blog2_Post

9895595200

  • Facebook
  • Twitter
  • LinkedIn

©2018 by Physics Classroom. Proudly created with Wix.com

bottom of page