എന്ത് കൊണ്ട് അപവര്‍ത്തനം?
- Pratheesh Puthusseri
- Nov 4, 2018
- 1 min read
Updated: Nov 29, 2022
ചോദ്യം-ഒരു മാധ്യമത്തില്‍ നിന്ന് മറ്റൊരു മാധ്യമത്തിലേക്ക് ലംബമായി പതിക്കുന്ന പ്രകാശരശ്മിക്ക് അപവര്‍ത്തനം സംഭവിക്കുന്നുണ്ടോ?
അപവര്‍ത്തനം പ്രകാശത്തിന്റെ Wave nature വച്ച് പറയുന്നതാണ് നല്ലത്.ചിത്രം നോക്കുൂ. പ്രകാശം ജലത്തിലേക്ക് ചരിഞ്ഞ് പതിക്കുന്നു.അതിലെ A,B ഭാഗം ശ്രദ്ധിക്കുക.

ചരിഞ്ഞു വരുന്നതിനാല്‍ A എന്ന ഭാഗമാണ് ആദ്യം ഗ്ലാസ്സില്‍ എത്തുന്നത്.ഗ്ലാസ്സില്‍ കയറുന്നതിനാല്‍ ആ ഭാഗത്തിന്റെ വേഗം കുറയുന്നു.എന്നാല്‍ B ഭാഗം അപ്പോഴും വേഗത്തില്‍ സഞ്ചരിക്കുകയാണ്.ഇതിന്റെ ഫലമെന്ത്? തരംഗം ലംബത്തിനടുത്തേക്ക് വളയേണ്ടി വരുന്നു.റോഡില്‍ നിന്ന് പെട്ടെന്ന് പൂഴിയില്‍ പ്രവേശിക്കുന്ന വാഹനത്തിന് സംഭവിക്കുന്നത് പോലെ.........വാഹനത്തിന്റെ വലത് ടയര്‍ പൂഴിയില്‍ കയറുന്നതിനാല്‍ അതിന്റെ വേഗം കുറയുന്നു.എന്നാല്‍ ഇടത് ടയര്‍ നേരത്തെയുള്ള വേഗത്തില്‍ തുടരുന്നു.ഫലമെന്ത്?വാഹനം വലതുഭാഗത്തേക്ക് ചരിയുന്നു.
ഇനി പ്രകാശം ലംബമായാണ് വരുന്നതെങ്കിലോ?

ഇപ്പോള്‍ തരംഗത്തിന്റെ രണ്ട് ഭാഗത്തിനും ഒരേ സമയമാണ് വേഗം കുറയുന്നത്.വേഗം കുറയുന്നു.പക്ഷേ വ്യതിയാനം സംഭവിക്കുന്നില്ല.(വാഹനത്തിന്റെ രണ്ട് ചക്രങ്ങളും ഒരേ സമയം പൂഴിയിലേക്ക് പ്രവേശിച്ചാല്‍ വേഗത കുറയുകയേ ഉള്ളൂ ..ദിശാ വ്യതിയാനം ഉണ്ടാകുന്നില്ല.)
Comments