എന്തു കൊണ്ട് ഫേസ് വയറുകള്‍ക്കിടയില്‍ 400V?
- Pratheesh Puthusseri
- Oct 22, 2018
- 1 min read
ഒരു ജനറേറ്ററിലെ എസിയുടെ പ്രത്യേകത അതിലെ ഇഎംഎഫ് വ്യതിയാനപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ്.കാരണം ആര്‍മേച്ചര്‍ കറങ്ങിക്കൊണ്ടിരിക്കുന്നു.ആര്‍മേച്ചര്‍ ഓരോ സ്ഥാനത്ത് എത്തുമ്പോഴും ഉണ്ടാകുന്ന ഇഎംഎഫ് വ്യത്യസ്ത അളവിലായിരിക്കും.
ത്രീ ഫേസ് ജനറേറ്റര്‍ ആണെങ്കിലോ?മൂന്ന് ആര്‍മേച്ചറിലും ഇത് നടക്കുന്നു.പക്ഷേ മൂന്ന് ആര്‍മേച്ചറും മൂന്ന് വ്യത്യസ്ത സ്ഥാനങ്ങളിലാണ്.അത് കൊണ്ടെന്താ? ഒരു പ്രശ്നമുണ്ട്.ഒരു ആര്‍മേച്ചര്‍ 0 ഡിഗ്രിയില്‍ എത്തുമ്പോള്‍ മറ്റൊന്ന് 120 ഡിഗ്രിയില്‍ എത്തിയിരിക്കും.മൂന്നാമത്തേത് 240 ഡിഗ്രിയിലും ആയിരിക്കും.
നമുക്കറിയാം ആര്‍മേച്ചര്‍ ഓരോ സ്ഥാനത്ത് എത്തുമ്പോഴും ഉണ്ടാകുന്ന ഇഎംഎഫ് ഒരു പോലെയല്ല.ഇവിടെ ആര്‍മേച്ചറുകള്‍ A B C എന്നിവ ആണെന്നിരിക്കട്ടെ. A പൂജ്യം ഡിഗ്രിയില്‍ ആയിരിക്കുമ്പോള്‍ അതിലെ ഇഎംഎഫ് 0 ആയിരിക്കും.എന്നാല്‍ Bയില്‍ 0 അല്ല. കാരണം അത് 120 ഡിഗ്രിയില്‍ ആയതിനാല്‍ നല്ല് ഫ്ലക്സ് വ്യതിയാനം ഉണ്ടാകുന്ന സ്ഥാനത്താണ്.അതിനാല്‍ അതില്‍ ഉയര്‍ന്ന ഒരു ഇഎംഎഫ് ഉണ്ട്.(ഏറ്റവും ഉയര്‍ന്നതല്ലെങ്കിലും.)അപ്പോള്‍ ഈ ആര്‍മേച്ചറുകളിലെ പൊട്ടന്‍ഷ്യല്‍ പരിശോധിച്ചാല്‍ ഉറപ്പായും പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉണ്ടാകുമല്ലോ?B എന്ന ആര്‍മേച്ചറിന്റെ പൊട്ടന്‍ഷ്യല്‍ ലഭിക്കാന്‍ A ഇനിയും 120 ഡിഗ്രി കറങ്ങണം.ശരിയല്ലേ?
ഇത് പോലെ തന്നെയാണ് Cയുടെ കാര്യവും.ഇവ മൂന്ന് വ്യത്യസ്ത ഫേസിലുള്ള എസിയാണ് ഉണ്ടാക്കുന്നത് എന്ന് ചുരുക്കം. അതിനാലാണ് ഫേസ് വയറുകള്‍ക്കിടയില്‍ പൊട്ടന്‍ഷ്യല്‍ വ്യത്യാസം ഉണ്ടാകുന്നത്.
ഇനി ലൈന്‍ വോള്‍ട്ടേജ് 240 ആണെന്നിരിക്കട്ടെ.അപ്പോള്‍ ഫേസുകള്‍ തമ്മില്‍ പൊട്ടന്‍ഷ്യല്‍ വ്യത്യാസം 400 ആകുന്നതെന്തുകൊണ്ട്?
ഒരു ചെറിയ മാത്തമാറ്റിക്സ് ഉപയോഗിച്ചാല്‍ മതി.ചിത്രം നോക്കുക.

നമ്മള്‍ ലൈന്‍ വോള്‍ട്ടേജ് 240 ആണ് എടുത്തതെങ്കില്‍ ഇവിടെ കിട്ടുന്ന ഉത്തരം 415 ആയിരിക്കുമേ....
Komentarze